കീവ്: യുഎസ് മിസൈലുകള്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് വന്‍ തിരിച്ചടി വ്യോമാക്രമണത്തിലൂടെ നല്‍കാന്‍ റഷ്യ തയാറെടുക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഉക്രെയ്‌നിലെ യുഎസ് എംബസി അടച്ചുപൂട്ടി. അസാധാരണമായ യുഎസ് മുന്നറിയിപ്പിനെ തുടര്‍ന്ന് കീവിലെ ഇറ്റലി, ഗ്രീസ് എംബസികളും അടച്ചു.
''വളരെയധികം ജാഗ്രതയോടെ, എംബസി ജീവനക്കാരോട് അഭയം പ്രാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, എയര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഎസ് പൗരന്മാര്‍ ഉടന്‍ അഭയം പ്രാപിക്കാന്‍ തയ്യാറാകണം'' യുഎസ് സ്റ്റേറ്റ് കോണ്‍സുലര്‍ അഫയേഴ്സ് എംബസിയുടെ വെബ്സൈറ്റിലെ പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്‌നിലുള്ള യുഎസ് പൗരന്‍മാര്‍ക്കും എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. റഷ്യന്‍ ആക്രമണങ്ങള്‍ മൂലം വൈദ്യുതിയും വെള്ളവും തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍ എന്നിവ കരുതണമെന്നും യുഎസ് എംബസി പൗരന്‍മാരോട് നിര്‍ദേശിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് കീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉക്രെയ്ന്‍ പൗരന്‍മാരോട് പറഞ്ഞു.
ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്കുമേല്‍ പ്രയോഗിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിന് പിന്നാലെ ആറ് യുഎസ് നിര്‍മിത എടിഎസിഎംഎസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയ്ക്കുള്ളിലെ ആയുധ ഡിപ്പോ ഉക്രെയ്ന്‍ ആക്രമിച്ചിരുന്നു. റഷ്യന്‍ പ്രദേശത്തിനെതിരെ ദീര്‍ഘദൂര മിസൈല്‍ ആക്രമണങ്ങള്‍ സുഗമമാക്കുന്ന നാറ്റോ രാജ്യങ്ങള്‍ക്കെതിരെ മോസ്‌കോ തിരിച്ചടിക്കുമെന്ന് റഷ്യന്‍ വിദേശ ഇന്റലിജന്‍സ് മേധാവി സെര്‍ജി നരിഷ്‌കിന്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇതിനിടെ അതിര്‍ത്തിയില്‍ നിന്ന് 168 കിലോമീറ്റര്‍ അകലെ, റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ ഗുബ്കിന്‍ പട്ടണത്തില്‍ ഒരു റഷ്യന്‍ സൈനിക കമാന്‍ഡ് പോസ്റ്റ് തകര്‍ത്തെന്ന് എന്ന് ബുധനാഴ്ച ഉക്രെയ്‌നിന്റെ സൈനിക രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. യുഎസ് മിസൈലാണോ ഇതിനും ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്